Kadhafactory Originals - Story Teller

Kadhafactory Originals | Malayalam Stories
Kadhafactory Originals - Story Teller

Malayalam Stories Written and Narrated by Sijith

  1. 20/12/2022

    Kadhafactory Original Story Teller Episode - 11b - വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ (Part 2)

    പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു. അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. (തുടരും ) പത്ത് മിനിറ്റുകൾ കഴിഞ്ഞു കാണണം. എന്റെ വീടിന്റെ കോളിങ് ബെല്ലും ചിലച്ചു. ഞാൻ വാതിൽ തുറന്നു. തടിയൻ പൊലീസുകാരനാണ്. “ഇവിടെ നടക്കുന്ന പൂച്ചക്കൊലപാതകങ്ങളെക്കുറിച്ചു കേട്ടു കാണുമല്ലോ അല്ലെ..” – അയാൾ ചോദിച്ചു. ഞാൻ തലയാട്ടി. “നിങ്ങൾക്ക് പൂച്ചകളുണ്ടോ..” “ഇല്ല “ ഞാൻ പറഞ്ഞു. “അതെന്താ ..” അയാൾ ചോദിച്ചു “ഞങ്ങൾക്ക് രണ്ടു പേർക്കും പൂച്ചകളെ ഇഷ്ടമല്ല..” ഞാൻ പറഞ്ഞു. Read Text version in www.kadhafactory.com  Subscribe Podcast and Kadhafactory Blog for more stories.

    8 min
  2. 16/12/2022

    Kadhafactory Original Story Teller Episode - 11a - വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ (Part 1)

    പുതിയ കഥ തുടങ്ങുന്നു (1 ) എന്റെ അയല്പക്കത്ത് താമസിക്കുന്നയാൾ കൊറിയൻ വംശജനാണ്. ഡൗൺടൗണിലെവിടെയോ ഉള്ള ഒരു ഏഷ്യൻ ഗ്രില്ലിലെ മെയിൻ ഷെഫ് ആണയാൾ. എന്ന് വെച്ചാൽ ഏഷ്യൻ ഗ്രില്ലിലെ പ്രിയപ്പെട്ട രുചികളിൽ ഒന്നായ മംഗോളിയൻ ബീഫിന്റെ എരിവും പുളിയും കൊത്തുമല്ലിയുടെയും ഉണക്ക മുളകിന്റെയും അളവ് നിശ്ചയിക്കുന്നയാൾക്കൂടിയാണ് എന്റെ അയൽക്കാരൻ എന്ന് ചുരുക്കം. അവധി ദിവസങ്ങളിൽ അയാൾ അയാളുടെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ സിഗരറ്റ് വലിക്കാൻ വന്നിരിക്കും. ഞാനപ്പോൾ എന്റെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ തയ്യാറാക്കി വെച്ചിട്ടുള്ള ഗ്യാസടുപ്പ് ഗ്രില്ലിൽ ഉണക്കമീൻ വറക്കുകയോ, അല്ലെങ്കിൽ കോഴിയുടെ വാരിയെല്ല് കൊണ്ട് അൽഫാം ഉണ്ടാക്കുകയോ ആയിരിക്കും. ഞങ്ങളുടെ രണ്ടു പുരയിടങ്ങളെയും വേർതിരിച്ചു കൊണ്ട് ഒരു ചെറിയ വേലിയതിരുണ്ട്. പേരറിയാത്ത ഏതോ കുറ്റിച്ചെടി ഇരുമ്പ് വേലിയിൽ പടർന്നു പിടിച്ചു രണ്ടു പുരയിടങ്ങൾക്കും ആവശ്യമുള്ള സ്വകാര്യത ഉറപ്പു വരുത്തി തരുന്നുണ്ട്. വീടിന്റെ പിന്നിലായി ഒരു വലിയ ഗുൽമോഹർ മരം. നീല ആകാശമുള്ള പകലുകളിൽ വെള്ള മേഘങ്ങൾ പശ്ചാത്തലത്തിൽ വരുമ്പോൾ നിറയെ ചുവന്ന പൂക്കളുള്ള ഗുൽമോഹർ ചില്ലകളെ പല ഫ്രയിമുകളിലാക്കി ഞാനെന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പോസ്റ്റ് ചെയ്യാറുള്ളത് നിങ്ങളിൽ പലരും കണ്ടിരിക്കുമല്ലോ. Subscribe - https://kadhafactory.com/2022/12/10/വെസ്റ്റ്54-സവാന്ന-സ്ട്രീറ/ for the Text Version

    10 min
  3. Kadhafactory Original Story Teller Episode - 10 : ഠോ

    15/08/2022

    Kadhafactory Original Story Teller Episode - 10 : ഠോ

    ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 ൽ പ്രസിദ്ധീകരിച്ച കഥ  ഠോ  Adapt the plot from real life, and make up your own characters to fit into that story. Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction. - അമേരിക്കൻ സംവിധായകരും തിരക്കഥാകൃത്തുക്കളുമായ Coen സഹോദരന്മാർ പറഞ്ഞതാണ് (ഫാർഗോയൊക്കെ ടി കക്ഷികളുടെതാണ് ) .  സ്വപ്നത്തിലും, യാഥാർഥ്യത്തിലുമായി അനുഭവിച്ചറിഞ്ഞ, നേർക്ക് വലിച്ചെറിഞ്ഞു കിട്ടിയ അനുഭവങ്ങളെ ഭാവനയിലിട്ട് പാചകം ചെയ്തെഴുതിയ കഥയാണ് ഠോ.  ഷെർലോക് ബെന്നിയും, വിജയൻ പിള്ളയും, സുജനപാലും, മാഷും ടീച്ചറും, കുഞ്ഞേട്ടന്മാരും, ചൂടൻ ബൈജുവും, പെണ്ണും എല്ലാം പാരലൽ യൂണിവേഴ്‌സ് പോലൊരു ലോകത്തിരുന്നു ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ കഥ ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിക്കുന്നത്.  ഒരു കഥയും എഴുതി പൂർത്തിയാവുന്നില്ല...അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു.  ദുരൂഹതകളും, അതിശയങ്ങളും നിറഞ്ഞ കുന്നിൻചെരുവിൽ പൊട്ടിപ്പുറപ്പെട്ട ഠോ ..കഥാകാരന്റെ ശബ്ദത്തിൽ  വായിക്കൂ..അഭിപ്രായങ്ങൾ പങ്കു വെക്കൂ.

    1h 7m

About

Malayalam Stories Written and Narrated by Sijith

To listen to explicit episodes, sign in.

Stay up to date with this show

Sign in or sign up to follow shows, save episodes and get the latest updates.

Select a country or region

Africa, Middle East, and India

Asia Pacific

Europe

Latin America and the Caribbean

The United States and Canada

OSZAR »